Apr 27, 2012

Apr 22, 2012

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ............................!!!!

വിദേശ പരിയടനം നടത്തി ഗജനാവ് മുടിപ്പിക്കുന്ന പ്രസിഡണ്ട്‌ . വായില്‍ കൊലിട്ടു കുത്തിയാലും ഉണ്ണാനും ,കൊട്ടുവായിടാനും , വില വര്‍ദ്ധിപ്പികാനും അല്ലാതെ വാതുറക്കാത്ത പ്രധാന മന്ത്രി.പ്രഥാന മന്ത്രിയെ റബ്ബര്‍ സ്റ്റാമ്പ്‌ ആക്കിവെച്ചിരിക്കുന്ന പാര്‍ട്ടി സെക്രട്ടറി. പാര്‍ലിമെന്റില്‍ കയാരാതെ ഉരു ചുറ്റി നടക്കുന്ന യൂത്ത് ഐക്കണ്‍ .  ഭരണ കക്ഷിയുടെ തോന്നിയവാസങ്ങളെ വൃത്തിക്ക് എതിര്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത പ്രതിപക്ഷം .  ഗടക കക്ഷികളുടെ തമ്മിലടി തീര്‍ത്തിട്ട് ഒന്ന് ഭരിക്കാന്‍ പാടുപെടുന്ന മുഖ്യമന്ത്രി . മന്ത്രിസ്ഥാനം കിട്ടാന്‍വേണ്ടി ദിവസയും അടിപിടി കൂടുന്ന ഗടക കക്ഷികള്‍ . വാതുറന്നു എന്തേലും പറഞ്ഞാല്‍ പാര്‍ട്ടിക്ക് പുറത്താകുന്ന പ്രതിപക്ഷ നേതാവ് . വാതുറന്നാല്‍ വിവാദം ഉണ്ടാക്കുന്ന ചീഫ് വിപ്പ് .പാര്‍ട്ടിക്കുള്ളില്‍ പാര്‍ട്ടി ഉണ്ടാക്കുന്ന പാര്‍ട്ടി  സെക്രട്ടറി, അതുകണ്ട്  മിണ്ടാണ്ടിരിക്കുന്ന പി.ബി . ജയിച്ചാല്‍ പിന്നെ സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത ചില M .L .A മാര്‍ . ഇതെല്ലാം കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുന്ന പൊതുജനം . നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ............................!!!!  എന്തും സഹിക്കുന്ന സാധാരണകാരനെ ഇങ്ങനെ പീടിപ്പിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക, സഹിച്ചു മടുക്കുമ്പോള്‍ പൊതുജനം തിരിച്ചടിക്കാന്‍ തുടങ്ങും, ഇതുവരെ നിങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്ന തന്ത്രങ്ങല്കൊന്നും അതിനെ തടയാന്‍ പറ്റില്ല ................

Mar 11, 2012

വീണ്ടും വി.എസ്സ് ന്ടെ വക വിവാദം ..........!!!

വീണ്ടും വി.എസ്സ് ന്ടെ വക വിവാദം ..........!!! സംസ്കാര ശൂന്യമായ പ്രസ്താവനകള്‍ കൊണ്ട് അച്ചുതാനദ്ധന്‍ വിവാദത്തില്‍ പെടുന്നത് ഇതു ആദ്യത്തെ സംഭവമോന്നുമല്ല . ഇതിനു മുനമ്പും ഇത്തരം പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട് . ഒന്നോ രണ്ടോ പ്രാവശ്യം  ഇതുപോലെ സംഭവിച്ചാല്‍ അതിനെ അബദ്ധം എന്നുപറയാം,  എന്നാല്‍ വി.എസ്സ് ന്ടെ കാര്യത്തില്‍ ഇതിനെ അബദ്ധം എന്നുപറയാന്‍ പറ്റില്ല. ആദ്യം ഇത്തരം  പ്രസ്താവനകള്‍ ഇറക്കുകയും അതുപിന്നെ വിവാധമാകുമ്പോള്‍ മാറ്റിപറയുന്നതും വി.എസ്സ് ന്ടെ സ്ഥിരം പരുപാടിയാണ്  (ലതിക സുഭാഷ് , എലിസബത് മാമന്‍, സോണിയ ഗാന്ധി  ഇവരെല്ലാം ഓരോ സമയത്തെ വി.എസ്സ് ന്ടെ ഇരകളാണ്  ). ഒരു പൊതു പ്രവര്‍ത്തകന്‍ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം എങ്ങനെ സംസാരിക്കണം എന്നാണ് . വി.എസ്സ് ന്ടെ ഇത്തരം പ്രസ്താവനകള്‍ അദ്ധേഹത്തിന്ടെ  സ്വന്തം സംസ്കാരത്തെ ചോദ്യം ചെയുകയാണ് ചെയുന്നത് .സംസ്കാര ശൂന്യനായ ഒരു വെക്തിക്ക്  മറ്റോരു പാര്‍ട്ടിയുടെ സംസാകാരത്തെ ചോദ്യം ചെയ്യാന്‍ എന്തവകാശം എന്ന് ആരെങ്ങിലും ചോദിച്ചാല്‍ ......?.  വി.എസ്സ്  സ്വന്തം തെറ്റുകള്‍ മനസിലാക്കി തിരുത്താന്‍ ശ്രമിചില്ലെങ്ങില്‍  ചിലപ്പോള്‍ പൊതുജനത്തിന് അത് തിരുത്തേണ്ടി വരും എന്ന വാസ്തവം മറക്കാതിരിക്കുക ...................!!!! 

Dec 15, 2011

നമ്മള്‍ സത്യത്തില്‍ സ്വതന്ത്രരാണോ ........?

പണപെരുപ്പം കൂടുന്നു , ഡോളറുമായുള്ള ഗുസ്തിയില്‍ രൂപയുടെ മൂല്യം ഇടിയുന്നു , ആഗോള വല്‍ക്കരണതിന്ടെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍  വിദേശ നിക്ഷേപം, ആണവ കരാര്‍ , വാണിജ്യ കരാറുകള്‍ , ചെറുകിട വിപണിയില്‍ വന്‍ വിദേശ നിക്ഷേപം,  തുടങ്ങിയവ കുറച്ചു നാളുകളായി നാം സ്ഥിരം  ടി വി  യിലുടെയും പത്രങ്ങളിലൂടെയും കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് . ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ചെറിയൊരു സംശയം .............!!! പണ്ട് വാണിജ്യ ആവശ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇന്ത്യയില്‍ വന്നത് . അന്ന് അവരെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച ഇവിടുത്തെ രാജാക്കന്മാര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഈവരുന്നവന്മാര്‍ ഇന്ത്യകാരുടെ കാലന്മാര്‍ ആണ് എന്ന് ..............!!! അവിടുന്ന്  ഇങ്ങോട്ട് 1947 വരെ അവര്‍ ഇന്ത്യയിലെ ജനങ്ങളെ  കൊള്ളയടിച്ചും പീഡിപ്പിച്ചും രസിച്ചു (എന്നാലും ഒരുകാര്യം സമ്മതിക്കാതെ വയ്യ, അവരുടെ കണ്‍സ്ട്രക്ഷന്‍ മേഗലയിലുള്ള പ്രാവീണ്യം അപാരം തന്നെയാണ് . 100% extreme engineering. ചെയുന്ന കാര്യം നീചമാനെങ്ങിലും 100 % ആത്മാര്‍ഥത അതാണ്‌ പ്രാധാനം. മുല്ലപെരിയാര്‍ തന്നെ വലിയ ഒരു ഉദാഹരണം ).  ഇതു പഴയ കഥ . സത്യത്തില്‍ ഇതിന്ടെ ഒരു പുതിയ പതിപ്പല്ലേ ഇന്ന് ഇവിടെ  നടക്കുന്നത് .......? ആഗോള വല്‍ക്കരണതിന്ടെയും, വാണിജ്യ കാരാരുകളുടെയും , ചെറുകിട വ്യവസായ നിക്ഷേപതിന്ടെയും പേരില്‍ നമ്മുടെ  മേല്‍  ഒരു അതിര്‍ശ്യമായ നിയന്ത്രണം ഉണ്ടാക്കുകയല്ലേ ഇത്തരം ശക്തികള്‍ ചെയ്യുന്നത്. നേരിട്ടല്ലെങ്ങിലും അതിര്‍ശ്യമായ ഒരു അതികാരം....? പണ്ട് കാശുമേടിച്ച്‌ ബ്രിടിഷ്കാര്‍ക്ക്  ഓശാന പാടിയ ജന്മികളെ പോലെ ഇന്നത്തെ രാഷ്ട്രീയത്തിലും കാണും ചില M .P  മാരും M.L.A  മാരും പാര്‍ടി സെക്രട്ടറി മാരും . ഒടുക്കം അധികാരം കയ്യില്‍ ഉണ്ടായിട്ടും സര്‍കാരിന്  സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാതെ അവരുടെ മുന്പില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട അവസ്ഥയായി തീരും. ഒരു ജാനാതിപത്യ രാഷ്ട്രത്തില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടായാല്‍ അത് തികച്ചും വേദനാജനകമാണ് . ജനങളുടെ പ്രതികരണ ശേഷിയില്ലായ്മയാകും ഇതിന്ടെ മുഖ്യ ഘടകം. ഇന്ത്യ ഇന്ന് ജനാതിപത്യ രാഷ്ട്രമാണ് അതുകൊണ്ട് ഇവിടെ ഇതൊന്നും നടക്കില്ല എന്ന് വിചാരിക്കരുത് കാരണം ചരിത്രം പലപ്പോഴും ആവര്‍ത്തന സ്വഭാവം കാണിക്കാറുണ്ട് . പണ്ട് ഇത്തരം ശക്തികള്‍ നമ്മളെ നേരിട്ട് ചൂഷണം ചെയ്തു നാളെ അതുപക്ഷേ അതിര്‍ശ്യമായ ഒരു ചൂഷണം ആകാം ....!!  സ്വാതന്ത്ര്യം കിട്ടിയിട്ടും സ്വാതന്ത്ര്യമില്ലാത്ത ഒരുഅവസ്ഥ .....!!! ഇങ്ങനെ ഒരു അവസ്തയുണ്ടാകതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം പ്രതികരിക്കാം  ശക്തമായിത്തന്നെ ........!!!

Dec 8, 2011

മുല്ലപ്പെരിയാര്‍ പ്രതിഷേധം വന്മതിലായി

ഇടുക്കി/കൊച്ചി:ദുരന്തഭീതിയില്‍ ഊണും ഉറക്കവും നഷ്ടപ്പെട്ട ജനതയ്ക്ക് അതിജീവനത്തിന്റെ ശക്തിപകര്‍ന്ന് പെരിയാറിന്റെ തീരത്ത് മുനഷ്യമതില്‍ ഉയര്‍ന്നു. പോരാടുന്നവര്‍ക്ക് പിന്നില്‍ കേരളം ഒറ്റക്കെട്ടായി.

എല്‍.ഡി.എഫി.ന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍നിന്ന് അറബിക്കടല്‍ വരെ തീര്‍ത്ത മനുഷ്യമതിലില്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ അണിചേര്‍ന്നത് ലക്ഷങ്ങള്‍. മുല്ലപ്പെരിയാറിന് സമീപത്തെ ആദ്യ ജനവാസകേന്ദ്രമായ വള്ളക്കടവില്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ആദ്യകണ്ണിയായി. എറണാകുളം മറൈന്‍ഡ്രൈവില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അവസാനകണ്ണിയും.

ജനകീയ പങ്കാളിത്തംകൊണ്ട് മനുഷ്യക്കോട്ടയായി മാറിയ മനുഷ്യമതില്‍, മുല്ലപ്പെരിയാര്‍ പ്രക്ഷോഭചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സംഗമമായി. സഹ്യസാനുക്കളില്‍ അസ്തമയസൂര്യനെയും കൊച്ചിയില്‍ അറബിക്കടലിനെയും സാക്ഷിയാക്കി ഉയര്‍ന്ന മനുഷ്യമതില്‍, കേരളജനതയുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ടപ്പോള്‍ മുല്ലപ്പെരിയാറിലെ ജലബോംബിനെ തടയാന്‍ കേരളത്തിന് കരുത്തുണ്ടെന്ന് ഏകസ്വരത്തില്‍ ജനങ്ങള്‍ പ്രതിജ്ഞയെടുത്തു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുവേണ്ടി, 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സൃഷ്ടിച്ച മനുഷ്യമതില്‍ 208 കിലോമീറ്റര്‍ ഇടമുറിയാതെ ചരിത്രസംഭവമായി. കേരളം കണ്ട ഏറ്റവും വലിയ ജനകീയമുന്നേറ്റത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആര്‍.എസ്.പി. ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍, സി.പി.ഐ. നേതാവ് ബിനോയ്‌വിശ്വം, മുന്‍ മന്ത്രിമാരായ മാത്യു ടി.തോമസ്, വി.സുരേന്ദ്രന്‍പിള്ള, ഡിവൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്, സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ., അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എ., ഉഴവൂര്‍ വിജയന്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വണ്ടിപ്പെരിയാറില്‍ കണ്ണികളായി.

എറണാകുളത്ത് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, പ്രൊഫ. എം.കെ.സാനു, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, നേതാക്കളായ വി.പി.രാമകൃഷ്ണപിള്ള, ജോസ് തെറ്റയില്‍ എം.എല്‍.എ., ടി.പി.പീതാംബരന്‍ മാസ്റ്റര്‍, പി.സി.തോമസ്, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മീനാക്ഷി തമ്പാന്‍, പി.സി.ഉണ്ണിച്ചെക്കന്‍, പി.രാജീവ്എം.പി., ഡോ.സെബാസ്റ്റ്യന്‍പോള്‍, എസ്.ശര്‍മ എം.എല്‍.എ., പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ., മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍, എം.എം.ലോറന്‍സ്, എം.വി.ഗോവിന്ദന്‍മാസ്റ്റര്‍, പിറവം മണ്ഡലം സ്ഥാനാര്‍ഥി എം.ജെ.ജേക്കബ്, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., എ.അസീസ് എം.എല്‍.എ., എം.സി.ജോസഫൈന്‍, തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, സംവിധായകരായ സിബി മലയില്‍, ബി.ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്, മുന്‍ അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ് എന്നിവര്‍ പങ്കുചേര്‍ന്നു.

ഇടുക്കിയിലെ പ്രധാന സമരമുഖമായ ചപ്പാത്തില്‍ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഡോ.ജോസഫ് ബര്‍ണബാസ് മെത്രാപ്പോലീത്ത, കെ.ഇ.ഇസ്മയില്‍ എം.പി., എം.എല്‍.എ.മാരായ എ.കെ.ശശീന്ദ്രന്‍, ഇ.എസ്.ബിജിമോള്‍, വി.എസ്.സുനില്‍കുമാര്‍, അന്വേഷി പ്രസിഡന്റ് കെ.അജിത, മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി, ഫാ.ജോയി നിരപ്പേല്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കാളികളായി.

മുല്ലപ്പെരിയാറിനും കൊച്ചിക്കുമിടയില്‍ ഒട്ടേറെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മനുഷ്യമതിലില്‍ കണ്ണികളാ

ഇന്‍ഡോറില്‍ സെവാഗിന്ടെ വീര ചരിതം .....!!!



ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് ഏകദിന ക്രിക്കറ്റില്‍ ലോകറെക്കോഡ്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാംമത്സരത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടിയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍, ബാറ്റിങ്ങിലെ മിന്നല്‍പ്പിണറായ സെവാഗ് സ്വന്തമാക്കിയത്. മുന്‍ഗാമിയായ ഇന്ത്യയുടെതന്നെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് ഡല്‍ഹി ബാറ്റ്‌സ്മാന്റെ മുന്നില്‍ വഴിമാറുകയായിരുന്നു. കഴിഞ്ഞ ഫിബ്രവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗ്വാളിയോറില്‍ സച്ചിന്‍ പുറത്താവാതെ 200 റണ്‍സ് നേടി റെക്കോഡിട്ടിരുന്നു. ഏകദിന ക്രിക്കറ്റ് കണ്ട ആദ്യത്തെ ഇരട്ടസെഞ്ച്വറിയായിരുന്നു സച്ചിന്റേത്. ടെസ്റ്റില്‍ ഇന്ത്യക്കാരന്റെ മികച്ച സ്‌കോറും (319) സെവാഗിന്റെ പേരിലാണ്. 


 സെവാഗ് 149 പന്തിലാണ് 219 റണ്‍സ് നേടിയത്. ഏഴ് സിക്‌സും 25 ഫോറും ഉള്‍പ്പെട്ടതാണ് നായകന്റെ ഇന്നിങ്‌സ്. 41 പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ സെവാഗ് 69 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 140 പന്തിലായിരുന്നു ഇരുന്നൂറ് മറികടന്നത്. സെവാഗിന്റെ ഉജ്ജ്വലബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് അടിച്ചുകൂട്ടി. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോറാണ് ഇന്‍ഡോറില്‍ 

Twitter Facebook Digg Favorites More